നെയ്യാറ്റിൻകര:സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകളും നയങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 21ന് ജനതാദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര കാനറാ ബാങ്കിന് മുന്നിൽ ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.വി.സുധാകരൻ,കൂട്ടപ്പന രാജേഷ്,ടി. സദാനന്ദൻ,പള്ളിച്ചൽ വിജയകുമാർ,തിരുപുറം മോഹൻകുമാർ,അഡ്വ.ടൈറ്റസ്,പോങ്ങിൽ മണി,പി.ആർ. ദാസ്,ജെ.കുഞ്ഞുകൃഷ്ണൻ,തിരുപുറം വിൻസെന്റ്,എം.കെ.റിജോഷ്,സുരേഷ് ഞാറക്കാല,മുള്ളുവിള സൈമൺ തുടങ്ങിയവർ പങ്കെടുത്തു