kpss

നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര നിയോജക മണ്ഡലം വാർഷിക സമ്മേളനം നെയ്യാറ്റിൻകര മുനിസിപ്പൽ ടൗൺഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ടി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ്,മാമ്പഴക്കര സദാശിവൻ നായർ,ജി. പരമേശ്വരൻ നായർ,ജെ.ബാബു രാജേന്ദ്രൻ നായർ,ജില്ലാ പ്രസിഡന്റ് ബാകൃഷ്ണൻ,സെക്രട്ടറി തെങ്ങുംകോട് ശശി,കോട്ടത്തല മോഹനൻ,ജോസ് ഫ്രാങ്ക്ളിൻ,അവനീന്ദ്രകുമാർ,ജഗന്നാഥൻ നായർ, ബാബുരാജ്,ഡി. പ്രഭാകരൻ,സി.ശ്രീകുമാർ,കെ.ജെ.റോയ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ടി.വിജയകുമാർ (പ്രസിഡന്റ് ),സി. ശ്രീകുമാർ (സെക്രട്ടറി),ഇ.വിൻസന്റ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.