കാട്ടാക്കട:കൊല്ലോട് കോട്ടപ്പുറം ജ്ഞാനപ്രദായനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലബാർകലാപം ചരിത്രവും വസ്തുതയും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് കാട്ടാക്കട രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി.അശോകൻ മുഖ്യ പ്രഭാഷണം നടത്തി.സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ 2021ലെ കവിതാ അവാർഡ് നേടിയ ഗ്രന്ഥശാലാ പ്രസിഡന്റ് കാട്ടാക്കട രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി ജി.ജനാർദ്ദനൻ,ഗ്രന്ഥശാലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.