man

വെമ്പായം:സഹകരണ മേഖലയെ തകർക്കുന്നതിന് റിസർവ് ബാങ്ക് ആയുധമാകരുതെന്നും സഹകരണ മേഖലയെ സംരക്ഷിക്കാൻ ഒന്നായി നിലകൊള്ളണമെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.കേരള സഹകരണ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്കിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള സഹകരണ വേദി ജില്ലാ പ്രസിഡന്റ് പള്ളിച്ചൽ വിജയൻ അദ്ധ്യക്ഷത വഹിച്ച ധർണയിൽ ജില്ലാ സെക്രട്ടറി എം.എം റൈസ് സ്വാഗതം പറഞ്ഞു.

സഹകരണവേദി സംസ്ഥാന സെക്രട്ടറി എൻ.ഭാസുരാംഗൻ, കെ.എസ് മധുസൂദനൻ നായർ, വി.എം അനിൽ, അഡ്വ. ആർ.എസ് ജയൻ, കുര്യാത്തി മോഹനൻ, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, പാട്ടത്തിൽ ഷെരീഫ്, വിളവൂർക്കൽ പ്രഭാകരൻ, മുരളി പ്രതാപ്, എം.എസ് റഷീദ്, അമലാ ജോൺ, കാവല്ലൂർ കൃഷ്ണൻ നായർ, അരുവിക്കര വിജയൻ നായർ, രാധാകൃഷ്ണൻ, ഗോപിപ്പിള്ള, പി.ജി ബിജു, രാകേഷ്, എൻ.രാജേന്ദ്രകുമാർ, സിന്ധുരാജൻ, മുതിയാവിള സുരേഷ്, എന്നിവർ പങ്കെടുത്തു.