വർക്കല: അയന്തി സ്നേഹ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും അസോസിയേഷനു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനവും പൊതുസമ്മേളനവും 26ന് രാവിലെ 10.30ന് അഞ്ച് മൂർത്തി ദേവി ക്ഷേത്രത്തിന് സമീപം നടക്കും.ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല മുഖ്യപ്രഭാഷണം നടത്തും.ജില്ല പഞ്ചായത്ത് അംഗം വി.പ്രിയദർശിനി,അസോസിയേഷൻ സെക്രട്ടറി സിനു.എസ്.എസ്,ട്രഷറർ എസ്.വിജി ലാൽ,ജനറൽ കൺവീനർ ബി.പ്രദീപ്കുമാർ,ചെയർമാൻ പി.സുദർശനൻ,രജനി അനിൽ,ലീന,മനോജ് രാമൻ,ചന്തു രാജ്,കെ.ജോസ് തുടങ്ങിയവർ സംസാരിക്കും.