നാഗർകോവിൽ: മൊത്തക്കച്ചവടക്കാർക്ക് കൈമാറാനെത്തിയ എട്ട് കിലോ കഞ്ചാവുമായി മലയാളി ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധു കെ. പിള്ള (49), ഭാര്യ ശ്രീപ്രിയ (39) എന്നിവരാണ് ഇന്നലെ രാവിലെ കളിയിക്കാവിള ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എസ്. ഐ മഹേഷ് രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.