നെയ്യാറ്റിൻകര: അധികൃതരുടെ അനാസ്ഥകാരണം രോഗികളും കൈയൊഴിഞ്ഞ വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് ആശുപത്രി നടയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പൊതുപ്രവർത്തകനായ കുര്യാത്തി സോമശേഖരൻ നായർ നിരാഹാര സത്യഗ്രഹം നടത്തും. ഡോക്ടർമാരുടെ കുറവും അടിയന്തര സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം പ്രദേശവാസികൾ കൈയൊഴിഞ്ഞ ആശുപത്രിയുടെ ദുരവസ്ഥ സംബന്ധിച്ച് ഇക്കഴിഞ്ഞ 5ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിരാഹാര സമരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗം ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്രിക് നാഷണൽ പ്രസിഡന്റ് ആർ.എസ്. രാജ്മാത്യു ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃസമിതി അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വെൺപകൽ ജി. ഭുവനേന്ദ്രകുമാർ അദ്ധ്യക്ഷനായിരിക്കും.