photo

നെടുമങ്ങാട്:സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി യു.എൻ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന ഓറഞ്ച് കാമ്പെയിൻ നെടുമങ്ങാട് ഐ.സി.ഡി.എസിന്റെ സഹകരണത്തോടെ പനവൂർ ഗ്രാമ പഞ്ചായത്തിൽ നടന്നു.വനിതകൾ പങ്കെടുത്ത ഇരുചക്ര വാഹന റാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.മിനി ഫ്ലാഗ് ഓഫ് ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷറഫുദീൻ അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിത്രകുമാരി സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ്‌ സുനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷൈല,രമ,വാർഡ് മെമ്പർമാർ ബിജു കുമാർ,തരാമോൾ, ജി.ശോഭ, രാജേന്ദ്രൻ നായർ,ഷീലകുമാരി,ലേഖ,ഹസീന,ഷുഹൃദീൻ,സജികുമാർ,ഷൈല,സി.ഡി.പി.ഒ ജിഷിത,വിദ്യ,നീതു കെ.ജേക്കബ്,അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.സി.ഡി.എസ് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ,ഗുണഭോക്താക്കൾ എന്നിവർ റാലിയിൽ അണിനിരന്നു.സമാപന സമ്മേളനത്തിൽ നെടുമങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ ജീഷിത മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.മിനി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോസ്റ്റർ പതിക്കൽ,ബലൂൺ പറപ്പിക്കൽ എന്നിവയും നടന്നു.