നെടുമങ്ങാട്:സമഗ്ര പച്ചക്കറിക്കൃഷി ദൗത്യത്തിന്റെ ഭാഗമായി ആനാടു ഗവ.എൽ.പി.എസിലും ചുള്ളിമാനൂർ എസ്.എച്ച്.യു.പി.എസിലും ഗ്രോബാഗ് കൃഷിക്ക് തുടക്കമായി.ബ്ലോക്ക്മെമ്പർ ശ്രീകുമാർ ഉദ്‌ഘാടനം നിർവഹിച്ചു.എസ്.എച്ച്.യു.പി.എസിൽ ഹെഡ്മാസ്റ്റർ ലോറൻസ് തൈ നട്ടു.കൃഷി ഓഫീസർ എസ്.ജയകുമാർ കൃഷിപാഠം പ്രഭാഷണം നടത്തി.കൃഷി അസിസ്റ്റന്റ് നിബു മീനാങ്കൽ നേതൃത്വം നൽകി.