നെടുമങ്ങാട്:ആനാട് കൃഷിഭവന്റെയും അജന്താ ലൈബ്രറിയുടെയും നേതൃത്വത്തിൽ ചേലാ ഏലായിൽ മാതൃകാ പച്ചക്കറി കൃഷി ആരംഭിച്ചു. 13 ഇനം പുതു തൈകൾ നട്ട് ആനാട് ശശി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ ബിപിൻ റാവത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. കൃഷി അസിസ്റ്റന്റ് നിബു.എ.എൻ വരച്ച ജനറൽ റാവത്തിന്റെ ചിത്രം പ്രകാശനം ചെയ്തു.സംസ്ഥാന വെറ്ററൻസ് താരവും അജന്താ ലൈബ്രറി സെക്രട്ടറിയുമായ ബി.രാജശേഖരൻ നായർ, ലൈബ്രറി കമ്മറ്റി ഭാരവാഹികളായ നജീം കൊല്ല, രാജേന്ദ്രൻ, ലൈബ്രറേറിയൻ വസന്ത,കേരസമിതി സെക്രട്ടറി എം.ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ എസ്.ജയകുമാർ,അസിസ്റ്റന്റ് നിബു മീനാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.