വെള്ളറട: റോഡുവക്കുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇരുചക്രവാഹനങ്ങളിൽ രാത്രി കാലങ്ങളിൽ റോഡിന്റെ വശങ്ങളിലേക്ക് വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം ചൂണ്ടിക്കൽ ജംഗ്ഷൻ മുതൽ സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് മാലിന്യം നിക്ഷേപിച്ചിരുന്നു. കത്തിപ്പാറ, കടുക്കറ റോഡിൽ ജനവാസമില്ലാത്ത സ്ഥലങ്ങളിൽ ചാക്കുകളിൽ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിച്ച് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡുവക്കുകളും പൊതു സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറും.