
ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഖിലകേരള ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് ശ്രീനിവാസപുരം വി.ബി.സി ഇൻഡോർസ്റ്റേഡിയത്തിൽ ആരംഭിച്ചു. മുൻദേശീയ വോളിബാൾ താരവും കോച്ചുമായ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടന കായികമേളകളുടെ രക്ഷാധികാരി സ്വാമി വിശാലാനന്ദ സ്വാഗതവും വി.ജയറാം നന്ദിയും പറഞ്ഞു. ഹരിലാലിനെ സ്വാമി സച്ചിദാനന്ദ പൊന്നാട അണിയിച്ച് ആദരിച്ചു.