
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം അങ്കണവാടിയുടെ നേതൃത്വത്തിൽ ഓറഞ്ച് ദിനാഘോഷം സംഘടിപ്പിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. സരിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ഗ്രാമപഞ്ചായത്തംഗം ശിവപ്രഭ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബേനസീർ, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഐ. സിന്ധു, പഞ്ചായത്ത് ലീഡർ ജയശ്രീ, ഹെൽപ്പേഴ്സ് ലീഡർ വിദ്യ, സി.ഡി.പി.ഒ സിജി മജീദ്, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ദിനാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ നേതൃത്വത്തിൽ വലിയകടയിൽ നിന്ന് ആരംഭിച്ച റാലി ഐ.സി.ഡി.എസ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ഗാർഹിക പീഡനം, ശൈശവ വിവാഹം, ആർഭാട വിവാഹം എന്നിവയ്ക്കെതിരെയുള്ള സ്കിറ്റുകൾ അവതരിപ്പിച്ചു. സ്ത്രീകൾക്ക് ഭയമില്ലാത്തെ സഞ്ചരിക്കാനാവുമെന്ന് ബോദ്ധ്യപ്പെടുത്തുന്ന രാത്രി നടത്തവും സംഘടിപ്പിച്ചു.