വർക്കല :അസംഘടിത തൊഴി ലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഈശ്രം കാർഡിന്റെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വർക്കല ചാലുവിളയിൽ ദേശ ബന്ധു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു.വർക്കല ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിമാരായ സുനിൽകുമാർ (സുനൻ ),അജുലാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരായ ഷെഫീഖ്,രജീഷ്,അനുശ്രീ,പ്രവിദ എന്നിവർ പങ്കെടുത്തു.