വർക്കല:കെ.എസ്.ടി.എ വർക്കല സബ്ബ്ജില്ലയുടെ മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസവും നവകേരള സൃഷ്ടിയും എന്ന സെമിനാർ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വി.അജയകുമാർ വിഷയാവതരണം നടത്തി. വി.പ്രിയദർശിനി,എസ്.ശ്രീകുമാർ,റിജി.ആർ,അശോക് കുമാർ,ദിനിൽ,ശ്രീലേഖ,ആശ എന്നിവർ സംസാരിച്ചു.സബ്ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും ജി.അജയൻ നന്ദിയും പറഞ്ഞു.