
തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസിന്റെ ആഭിമുഖ്യത്തിൽ അപ്രകാശിത നോവലുകൾക്ക് നൽകുന്ന പ്രഭാത് നോവൽ അവാർഡ് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു. ടി.കെ. ഗംഗാധരൻ (മോസ്കോ ഗ്രാമത്തിന്റെ ആത്മഗതം), ജാനമ്മ കുഞ്ഞുണ്ണി (ഇരുനിറ പക്ഷികൾ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി.കെ.ആർ. മല്ലികയ്‌ക്ക് (വൃത്തം)പ്രത്യേക ജൂറി പുരസ്കാരവും സമ്മാനിച്ചു.
പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഓണക്കൂർ, എസ്. ഹനീഫാ റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻ ദാസ്, പ്രൊഫ.എം. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കാവ്യസദസിൽ ദേവൻ പകൽകുറി, കരിക്കകം ശ്രീകമാർ, ശാന്താ തുളസീധരൻ, പൂവറ്റൂർ ബാഹുലേയൻ, നിർമാല്യം വാമദേവൻ, ഇറയം കോട് വിക്രമൻ, റഷീദ് ചുള്ളിമാനൂർ, എം.പാർത്ഥിപൻ, ബൽറാം, സുഷമ മൈനാഗപ്പള്ളി, ആർട്ടിസ്റ്റ് മുരുകൻ, എൽ.ഗോപീകൃഷ്ണൻ, വട്ടപ്പാറ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.