വിഴിഞ്ഞം: കോവളത്തേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ ബസ് സർവീസ് നടത്തണമെന്ന് കോവളം സ്വാഗത് നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാവിലെ 5.30 മുതൽ രാത്രി 10 വരെയുണ്ടായിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കിയതുകാരണം സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ദുരിതത്തിലായെന്ന് അസോസിയേഷൻ വ്യക്തമാക്കി.