darsan

കാട്ടാക്കട:കാട്ടാക്കട പൊട്ടൻകാവിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി ഡി.എം.ദർശൻ(19) മരിച്ചു. ആര്യനാട് കൊക്കോട്ടേല ദീപത്തിൽ ആർ.മോഹനചന്ദ്രന്റെയും സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്‌ഷൻ ജീവനക്കാരി എസ്.ആർ.ദീപലതയുടെയും മകനാണ്. കാട്ടാക്കട നെല്ലിക്കാട് സെന്റ്മേരീസ് കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച കാട്ടാക്കടയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദർശനും സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന പെരിങ്കടവിള മാമ്പഴക്കര സ്വദേശി ആദർശിനും(19)ഗുരുതര പരിക്കേറ്റു. തുടർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.തലയ്ക്ക് ഗുരുതരപരിക്കേറ്റ ദർശൻ വെന്റിലേറ്ററിലായിരുന്നു.ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു.മൃതദേഹം മോർച്ചറിയിൽ.സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന ആദർശും ചികിത്സയിലാണ്. ഡിസംബർ 27ന് വെള്ളനാട് ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് സഹോദരി ദീപ്തിമോഹന്റെ വിവാഹം നടക്കാനിരിക്കെയാണ് ദുരന്തമായി വാഹനാപകടം ഉണ്ടായത്.