udf-and-cpi

തിരുവനന്തപുരം: കെ-റെയിലിന്റെ കാര്യത്തിൽ സി.പി.ഐയിൽ ഉയരുന്ന ഭിന്നസ്വരങ്ങൾ പാർട്ടിക്കും ഇടതുമുന്നണി നേതൃത്വത്തിനും തലവേദനയാകുന്നു. കെ-റെയിൽ നടപ്പാക്കണമെന്ന നിവേദനവുമായി ഇടത് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ചപ്പോൾ സി.പി.ഐ എം.പി ബിനോയ് വിശ്വം വിട്ടുനിന്നതാണ് ഏറ്റവും ഒടുവിൽ ചർച്ചയായത്.പദ്ധതിയെ എതിർത്തുകൊണ്ട് യു.ഡി.എഫ് എം.പിമാർ നൽകിയ നിവേദനത്തെ ചെറുക്കാനാണ് ഇടത് എം.പിമാർ മന്ത്രിയെ കണ്ടത്.

കണ്ണൂരിൽ നടന്ന എ.ഐ.വൈ.എഫ് സമ്മേളനത്തിലും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിലും കെ-റെയിലിനെതിരെ വിമർശനങ്ങളുയർന്നിരുന്നു.

കെ-റെയിലിനെ തുടക്കം മുതൽ പിന്തുണച്ച സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കാത്ത തരത്തിലുള്ള രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം സംസ്ഥാന കൗൺസിലിൽ ഉയർന്നത്. ആശങ്കകൾ ദൂരീകരിച്ചിട്ടേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗത്തിൽ വിശദീകരിക്കേണ്ടിവന്നു. കെ-റെയിൽ പ്രകടനപത്രികയിലെ വാഗ്ദാനമായതിനാൽ എതിർക്കാനാവില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്. വികസനത്തിനെതിരെ സ്വന്തം നാട്ടിലെ എം.പിമാർ കേന്ദ്രത്തെ സമീപിക്കുന്നതിലെ സാംഗത്യത്തെ കാനം കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ചോദ്യം ചെയ്യുകയുമുണ്ടായി.

എന്നിട്ടും ഇന്നലെ സി.പി.എം എം.പിമാർക്കൊപ്പം റെയിൽവേമന്ത്രിയെ കാണാൻ ബിനോയ് വിശ്വം പോകാതിരുന്നതാണ് വിവാദമായത്. പാരിസ്ഥിതിക ആശങ്കകളുടെ പശ്ചാത്തലത്തിൽ തന്റെ മനസ്സാക്ഷി സമ്മതിക്കാത്തതുകൊണ്ടാണ് പോകാതിരിക്കുന്നതെന്ന് ബിനോയ് അടുപ്പക്കാരോട് പറഞ്ഞതായാണ് സൂചന. എന്നാൽ, അസുഖം കാരണമാണ് വിട്ടുനിന്നതെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കഫക്കെട്ട് കാരണം ഡോക്ടറെ കാണാൻ പോകാനുണ്ടായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

ബിനോയ് വിശ്വം ഡോക്ടറെ കാണാൻ പോയതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. കെ-റെയിലിൽ ഇടത് നിലപാടിനൊപ്പമാണ് സി.പി.ഐ. വ്യത്യസ്താഭിപ്രായം പാർട്ടിയിലുണ്ടാവും. തീരുമാനമെടുത്താൽ പിന്നെ ഭിന്നതയില്ല. കെ-റെയിലിനെതിരായി സി.പി.ഐ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ലെന്നും കാനം വ്യക്തമാക്കി.

 കെ​-​റെ​യി​ലി​നെ​തി​രെ യു.​ഡി.​എ​ഫ് ​പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​രി​സ്ഥി​തി​ക​വും​ ​സാ​മൂ​ഹ്യ​വും​ ​സാ​മ്പ​ത്തി​ക​വു​മാ​യ​ ​ആ​ഘാ​തം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​കെ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യു.​ഡി.​എ​ഫി​ന്റെ​ ​ജ​ന​കീ​യ​ ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ഇ​ന്ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നും​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​ക​ട​ന്നു​പോ​കു​ന്ന​ ​പ​ത്ത് ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കും​ ​മു​ന്നി​ൽ​ ​ന​ട​ക്കും.
സി​ൽ​വ​ർ​ ​ലൈ​നി​ന്റെ​ ​അ​ന്തി​മ​ ​സാ​ദ്ധ്യ​താ​റി​പ്പോ​ർ​ട്ടും​ ​പ​ദ്ധ​തി​ ​രേ​ഖ​യും​ ​കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന,​ ​നേ​ര​ത്തേ​ ​പ്രാ​ഥ​മി​ക​ ​സാ​ദ്ധ്യ​താ​ ​പ​ഠ​നം​ ​ന​ട​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​റെ​യി​ൽ​വേ​ ​മു​ൻ​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​അ​ലോ​ക് ​വ​ർ​മ്മ​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​യു.​ഡി.​എ​ഫ് ​സ​മ​ര​ത്തി​ന്റെ​ ​പ്ര​സ​ക്തി​ ​വ​ർ​ദ്ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ​ക​ൺ​വീ​ന​ർ​ ​എം.​എം.​ ​ഹ​സ​ൻ​ ​പ​റ​ഞ്ഞു.​ ​ജ​ന​കീ​യ​ ​മാ​ർ​ച്ചി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​എ​റ​ണാ​കു​ളം​ ​ക​ല​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ലെ​ ​ധ​ർ​ണ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​ ​വ​രെ​യാ​ണ് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും.​ ​കോ​ട്ട​യം​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​കോ​ഴി​ക്കോ​ട്ട് ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​പി.​ജെ.​ ​ജോ​സ​ഫും​ ​ആ​ല​പ്പു​ഴ​യി​ൽ​ ​എം.​എം.​ ​ഹ​സ​നും​ ​കൊ​ല്ല​ത്ത് ​എ.​എ.​ ​അ​സീ​സും​ ​തൃ​ശ്ശൂ​രി​ൽ​ ​ജി.​ ​ദേ​വ​രാ​ജ​നും​ ​മ​ല​പ്പു​റ​ത്ത് ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റും​ ​ക​ണ്ണൂ​രി​ൽ​ ​ടി.​ ​സി​ദ്ദി​ഖും​ ​കാ​സ​ർ​കോ​ട്ട് ​പി.​എം.​എ.​ ​സ​ലാ​മു​മാ​ണ് ​ഉ​ദ്ഘാ​ട​ക​ർ.