
തിരുവനന്തപുരം: കിംസ് ഹെൽത്തിൽ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഐ.സി.യു, ഓപ്പറേറ്റിംഗ് റൂം എന്നിവ പ്രവർത്തനമാരംഭിച്ചു. പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനവും 'സ്‌പർശം-ഗിഫ്റ്റ് എ ലൈഫ് ' ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും മന്ത്രി ആന്റണി രാജു നിർവഹിച്ചു.
കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ. സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. 'സ്‌പർശം-ഗിഫ്റ്റ് എ ലൈഫ് " ഓർഗൻ ട്രാൻസ്‌പ്ലാന്റ് ഫൗണ്ടേഷന്റെ ഭാഗമായി വർഷത്തിൽ അഞ്ച് കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ സൗജന്യമായി നൽകും. പീഡിയാട്രിക് ട്രാൻസ്‌പ്ലാന്റേഷനു പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി. വിജയരാഘവൻ, നെഫ്രോളജി വിഭാഗം മേധാവി ഡോ. സതീഷ്. ബി, കിംസ് ഹെൽത്ത് മെഡിക്കൽ സൂപ്രണ്ടും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, യൂറോളജി വിഭാഗം മേധാവി ഡോ. റെനു തോമസ് എന്നിവർ സംസാരിച്ചു. കിംസ് ഹെൽത്തിൽ നിന്ന് വിജയകരമായി വൃക്ക മാറ്റിവച്ച രോഗികളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.