
തിരുവനന്തപുരം: കൗമുദി ടി.വിയിൽ ഡോ. പ്രവീൺ റാണ നയിക്കുന്ന ലൈഫ് ഡോക്ടർ എന്ന ജനപ്രിയ പരിപാടി 50 എപ്പിസോഡുകൾ പിന്നിടുന്നു. ഇന്ന് വൈകിട്ട് 7ന് ആക്കുളം ഓ ബൈ താമരയിൽ നടക്കുന്ന ആഘോഷപരിപാടികൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ലോകചരിത്രത്തിൽ ആദ്യമായി ജീവിതത്തിന് ഒരു ഡോക്ടർ എന്ന ആശയം കണ്ടെത്തിയ ഡോ. പ്രവീൺ റാണയുടെ വീക്ഷണങ്ങളാണ് ലൈഫ് ഡോക്ടറിന്റെ ഇതിവൃത്തം. യുവതലമുറയോടും ഉദ്യോഗസ്ഥരോടും രാഷ്ട്രീയ, സാമൂഹ്യ മേഖലയിലുള്ളവരോടും വികസന ആശയങ്ങൾ തുറന്നുപറഞ്ഞുകൊണ്ട് മുന്നേറുന്ന പ്രോഗ്രാം ഇതിനോടകം തന്നെ വമ്പിച്ച പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. യൂ ട്യൂബിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ നിരവധി ആശയങ്ങളടക്കം ഈ ലോകത്തിന് നൽകി ഡോ. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിലെ പുതിയ ഗാനവും ചടങ്ങിൽ പ്രകാശനം ചെയ്യും. സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവർ നയിക്കുന്ന ബാന്റ് ഷോയും ആഘോഷങ്ങൾക്ക് പകിട്ടേകും. ശരികൾ നിങ്ങളെ വിജയിപ്പിച്ചിരിക്കും, നഷ്ടങ്ങളെ കാപ്പിറ്റലാക്കി മാറ്റി വിജയം കൈക്കലാക്കാം, ഒരു നല്ല ആശയത്തിന് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കാൻ ശക്തിയുണ്ട്, പണം അർഹതയുള്ളവരുടെ കൈയിൽ ഇരിക്കുമ്പോൾ അതിന് മൂല്യമുണ്ടാകും തുടങ്ങിയ അമ്പതോളം ആശയങ്ങൾ ഇതിനോടകം ലൈഫ് ഡോക്ടർ ലോകത്തിന് മുന്നിൽ സമർപ്പിച്ച് കഴിഞ്ഞു.