
നെടുമങ്ങാട്. 1971 - ലെ ഇന്ത്യ-പാക് യുദ്ധത്തിൽ വീരചരമമടഞ്ഞ ധീരജവാൻ കവിരാജിന്റ 50 - മത് രക്തസാക്ഷി ദിനം മൂഴി ടിപ്പു കൾചറൽ സൊസൈറ്റിയുടെയും ചേലയിൽ വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.അനുസ്മരണ സമ്മേളനം ഉദ്‌ഘാടനവും മുൻ സൈനികൻ ഷാജിയെ ആദരിക്കലും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു.വാർഡ് മെമ്പർ അശ്വതി രഞ്ജിത്തിന്റ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് ജി.അനിൽകുമാർ,പഞ്ചായത്ത് മെമ്പർ ശ്രീകല,സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു, ഷൈജു കുമാർ,വിളയിൽനട രാജൻ,ആർ.പ്രേംകുമാർ,എസ്.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.