തിരുവനന്തപുരം : കേരള പ്രിന്റേഴ്സ് അസോസിയേഷൻ 36-ാം സംസ്ഥാന സമ്മേളനവും എക്സിബിഷനും നാളെ രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ആൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് ദേശീയ ജനറൽ സെക്രട്ടറി സി. രവീന്ദർ റെഡ്ഡി മുഖ്യാതിഥിയാകും.

മുഖ്യ രക്ഷാധികാരി ആർ. സുരേഷ്, ഇപാമ മുൻ പ്രസിഡന്റ് എസ്. ദയാകർ റെഡ്ഡി, കെ.എം.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് റോയ് തോമസ്, മുഖ്യ ഉപദേഷ്ടാവ് പി.എ. അഗസ്റ്റിൻ, ലീഗൽ അഡ്വൈസർ അഡ്വ. സാനു പി. ചെല്ലപ്പൻ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ സ്വാഗതവും ട്രഷറർ പി. അശോക് കുമാർ നന്ദിയും പറയും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കമ്പനികൾ പങ്കെടുക്കുന്ന എക്സിബിഷനും സെമിനാറുകളും നടക്കും. ഉച്ചയ്ക്ക് 2 ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്യും.