
തിരുവനന്തപുരം: കിഴക്കേകോട്ട ഫുട് ഓവർബ്രിഡ്‌ജിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിർമ്മാണത്തിൽ ഇപ്പോൾ നേരിടുന്ന തടസങ്ങൾ പരിഹരിച്ച് അടുത്തമാസം ഉദ്ഘാടനം ചെയ്യത്തക്ക രീതിയിൽ പണി പൂർത്തിയാക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.
നഗരത്തിലെ ഏറ്റവും തിരക്കുള്ള കിഴക്കേകോട്ടയിലെ കാൽനട യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്ന് യോഗം വിലയിരുത്തി. നഗരവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, പൊലീസ്, നഗരസഭ, പുരാവസ്‌തു, തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.