കിളിമാനൂർ:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹിന്ദി പഠന പോഷണ പരിപാടിയായ സുരിലീ ഹിന്ദി പദ്ധതിയുടെ ന​ഗരൂർ പഞ്ചായത്തുതല ഉദ്ഘാടനം നെടുമ്പറമ്പ് ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്തം​ഗം ആർ.എസ്.രേവതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡ‍ന്റ് എം.ഷിബു അദ്ധ്യക്ഷത വഹിച്ചു.ഹിന്ദി അദ്ധ്യാപകൻ എൻ. ജി സാജൻ വിഷയാവതരണം നടത്തി.ബി.പി.സി വി.ആർ.സാബു വീഡിയോ പ്രകാശനം ചെയ്തു.എസ്.എം.സി ചെയർമാൻ ​ഗുരുദാസ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ‌ വി.എസ്.പ്രദീപ്,സുജീ സദാന്ദ്,എം.ആർ.ഗീത,ഡോ.ജെ.എം.സ്മിത,കുമാരദാസ്,ഹനാൻ,കെ.എസ്. വൈശാഖ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.എസ്.സുചിത്ര സ്വാ​ഗതവും വി.പി.ജയശ്രീ നന്ദിയും പറഞ്ഞു.