
കിളിമാനൂർ:കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലയിലെ പഴയകുന്നുമ്മൽ- കിളിമാനൂർ ബ്രാഞ്ച് സമ്മേളനം ആർ.ആർ.വി.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.ഉപജില്ലാ പ്രസിഡന്റ് എ.നഹാസ് അദ്ധ്യക്ഷത വഹിച്ചു.പി.എ.സാജൻ സ്വാഗതം പറഞ്ഞു.റവന്യൂ ജില്ലാ ട്രഷറർ എ.ആർ.ഷമീം സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ബിനുകുമാർ മുഖ്യപ്രഭാഷണം നടത്തി.എസ്.സബീർ,വിഷ്ണു കൽപ്പടയ്ക്കൽ,അനൂപ് എം.ജെ,ബി.ആർ.ബിജു കുമാർ,കെ.എസ്. അഭിലാഷ്,ലാജി ജി.എൽ,പി.വിജയകുമാരി,ബിനു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജനിൻ ജി.എൻ (പ്രസിഡന്റ്),എം.വി.കിരൺ (സെക്രട്ടറി),ജസ്ന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.