prethishedha-yogam

വക്കം: മതന്യൂനപക്ഷങ്ങൾക്കെതിരായ ബി.ജെ.പി- ആർ.എസ്.എസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ദേശവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാ​ഗമായി കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കുടവൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധ യോ​ഗം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റം​ഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റിയം​ഗം ഇ.ജലാൽ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം കുടവൂർ ലോക്കൽ സെക്രട്ടറി എസ്.സുധീർ സ്വാ​ഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു. സി.പി.എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ,ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ജി.രാജു തുടങ്ങിയവർ സംസാരിച്ചു.