ബാലരാമപുരം:ആഗോള ഭക്ഷ്യസംസ്കരണത്തിന്റെ ഭാഗമായി കർഷക മോർച്ച ബാലരാമപുരം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന യോഗം മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി ഉദ്ഘാടനം ചെയ്തു. ട്രഷറർ ബാലരാമപുരം ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്,​ മണ്ഡലം ഉപാദ്ധ്യക്ഷൻ എം.എസ്.ഷിബുകുമാർ,​മണ്ഡലം ജനറൽ സെക്രട്ടറി ബിനുകുമാർ,​മണ്ഡലം സെക്രട്ടറിമാരായ പുന്നക്കാട് ബിജു,​സുനിത,​സുനിത.എസ്.പാറക്കുഴി,​ദേവി അന്തിയൂർ,​സുരേഷ് കർത്ത,​ ഷിബുമോൻ വില്ലിക്കുളം,​ഗീതകുമാരി പാറക്കുഴി,​സജൻ കോട്ടുകാൽക്കോണം,​ബിജു കാവിൻപുറം എന്നിവർ സംബന്ധിച്ചു.പാർട്ടിയിൽ പുതുതായി അംഗത്വമെടുത്ത നെൽസൺ ശാന്തിപുരത്തെ അഡ്വ.സുനീഷ് പൊന്നാട അണിയിച്ച് സ്വീകരിച്ചു.