ബാലരാമപുരം:ലയൺസ് ക്ലബ് ഇന്റെർനാഷണൽ തിരുവനന്തപുരം കവടിയാർ,കവടിയാർ ലിയോ ക്ലബ്, മെഡിവിംഗ്സ് കേരള,​​ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 8.30 മുതൽ പൂങ്കോട് എസ്.വി.എൽ.പി.എസ് സ്കൂളിൽ നടക്കും. ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.കവടിയാർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ സി.എഫ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പങ്കകസ്തൂരി ആയുർവ്വേദ മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടർ പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.ലയൺസ് പ്രസ്ഥാനം സമൂഹത്തിന്റെ ആവശ്യം വിഷയത്തിൽ ഡോ.എ.കണ്ണൻ പ്രഭാഷണം നടത്തും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,​ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു,​ ലയൺ അബ്ദുൾ വഹാബ്,​ ലയൺ ജെ.കെ സേതുമാധവൻ,​ ലയൺ വിനോദ് വിശ്വം,​ മെഡിവിംഗ്സ് കേരള സംസ്ഥാന പ്രസിഡന്റ് അനന്ദു.ജി.ആർ എന്നിവർ സംസാരിക്കും. ലയൺ നന്ദൻ ഗോപിനാഥ് സ്വാഗതവും ലയൺസ് ക്ലബ്ബ് കവടിയാർ ട്രഷറർ സി.കെ.അനിൽകുമാർ നന്ദിയും പറയും.