
ബാലരാമപുരം: പ്രാഥമിക സഹകരണ സംഘങ്ങൾക്കെതിരെയുള്ള ആർ.ബി.ഐ നീക്കം ചെറുക്കുന്നതിലേക്കായി സഹകരണ സംരക്ഷണസമിതിയുടെ ജില്ലാഘടകം രൂപീകരിച്ചു. സഹകരണ സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ അദ്ധ്യക്ഷത വഹിച്ചു.സമിതി സംസ്ഥാന സെക്രട്ടറി വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് ഭരണസമിതിയംഗം എസ്.ഷാജഹാൻ, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റുമാരായ ഇ.ഷംസുദ്ദീൻ, എൻ.ഭാസുരാംഗൻ, കെ.സി.ഇ.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.മധുസൂദനൻ, വിവിധ സർവ്വീസ് സംഘടന നേതാക്കളായ അനിൽ, സുബാഷ്, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പി.എ.സി.എസ് ജില്ലാ സെക്രട്ടറി അഡ്വ.എ.പ്രതാപചന്ദ്രൻ സ്വാഗതവും കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി പി.എസ്.ജയചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ,ടൂർഫെഡ് ചെയർമാൻ സി.അജയകുമാർ,കേരള ബാങ്ക് ഭരണസമിതിയംഗം എസ്.ഷാജഹാൻ, ജില്ലാ ബാങ്ക് മുൻ പ്രസിഡന്റുമാരായ ഇ.ഷംസുദ്ദീൻ, എൻ.ഭാസുരാംഗൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ പുത്തൻകട വിജയൻ, ആർ.രാമു, ബി.എസ്.ചന്തു, വിദ്യാധരൻ കാണി,സി.എം.പി നേതാവ് എം.പി.സാജു എന്നിവർ രക്ഷാധികാരികളായും, എം,ആർ സൈമൺ ചെയർമാനായും അഡ്വ.എ.പ്രതാപചന്ദ്രൻ ജനറൽ സെക്രട്ടറിയായും ജില്ലയിലെ സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാരും സർവ്വീസ് സംഘന നേതാക്കളും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായുള്ള സഹകരണ സംരക്ഷണ സമിതിയെയും സഹകാരി കൺവെൻഷൻ തിരഞ്ഞെടുത്തു. സഹകരണ മേഖലയോടുള്ള ആർ.ബി.ഐ നയം തിരുത്തണമെന്നാവശ്യപ്പെട്ട് 21 ന് ആർ.ബി.ഐക്ക് മുന്നിൽ സഹകാരികളും ജീവനക്കാരും നടത്തുന്ന ധർണ മന്ത്രി എം.എസ്.വാസവൻ ഉദ്ഘാടനം ചെയ്യും.