
മുടപുരം: വായന കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച പുസ്തകക്കൂട് പദ്ധതി ചെമ്പകമംഗലം എ.ടി. കോവൂർ ഗ്രന്ഥശാലയിൽ നടപ്പിലാക്കുന്നതിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4 .30ന് ചെമ്പകമംഗലം ജംക്ഷനിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബി.പി. മുരളി നിർവഹിക്കും. ചെമ്പകമംഗലം ജംഗ്ഷനിൽ സ്ഥാപിക്കുന്ന പുസ്തകകൂടിൽ നിന്ന് പുസ്തകങ്ങളും മറ്റ്അനുബന്ധ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങൾക്ക് വായിക്കുകയും ശേഷം തിരികെ വക്കുകയും ചെയ്യാം. എ.ടി.കോവൂർ ഗ്രന്ഥശാല പ്രസിഡന്റ് എം.രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ മുഖ്യാതിഥിയാകും.