മുടപുരം:ചിറയിൻകീഴ് കിഴുവിലം കാട്ടുമുറക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സാംസ്കാരിക പുരസ്കാരം കവി രാധാകൃഷ്ണൻ കുന്നുംപുറത്തിനും കലാ പുരസ്കാരം സച്ചിൻ സാബുവിനും കായിക പുരസ്കാരം രോഹിത്തിനും ലഭിച്ചു.26ന് വൈകിട്ട് 5ന് കാട്ടുമുറാക്കൽ ജംഗ്ഷനിൽ നടക്കുന്ന സമ്മേളത്തിൽ പുരസ്കാരം വിതരണം ചെയ്യും.വി. ശശി എം.എൽ.എ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എ. അൻവഷാ അദ്ധ്യക്ഷത വഹിക്കും.കൺവീനർ ആഷിഖ് നിസാം സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈലജാ ബീഗം പുരസ്കാര ജേതാക്കൾക്ക് അവാർഡ് സമ്മാനിക്കും. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ .മനോന്മണി, ഗ്രാമപഞ്ചായത്ത് അംഗം ആർ. രജിത, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ എന്നിവർ സംസാരിക്കും.