kunchacko-boban

ടേ​ക്ക്ഒാ​ഫി​നു​ശേ​ഷം​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​നും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​റി​യി​പ്പ് ​എ​ന്ന് ​പേ​രി​ട്ടു.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​മ​ഹേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​സാ​നു​ ​ജോ​ൺ​ ​വ​ർ​ഗീ​സാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​പു​ള്ളി​പ്പു​ലി​ക​ളും​ ​ആ​ട്ടി​ൻ​കു​ട്ടി​യും,​ ​ത​ട്ടി​ൽ​പു​റ​ത്ത് ​അ​ച്യു​ത​ൻ,​ ​ചാ​ർ​ലി,​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഷെ​ബി​ൻ​ ​ബ​ക്ക​റാ​ണ് ​അ​റി​യി​പ്പ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​ഉ​ദ​യ​ ​സ്റ്റു​ഡി​യോ​യി​ൽ മഹേഷ് നാരായണനും ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളികളാണ്. ​ശ്രീലങ്കയും ഭോപ്പാലുമായി​രി​ക്കും ചി​ത്രത്തി​ന്റെ പ്രധാന ലൊക്കേഷനുകളെന്ന് അറി​യുന്നു. അ​ഷ്റ​ഫ് ​ഹം​സ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭീ​മ​ന്റെ​ ​വ​ഴി​യാ​ണ് ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ചി​ത്രം. ​പ​ട,​ ​ഒ​റ്റ് ​എ​ന്നി​വ​യാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.