വിതുര: പേപ്പാറ പട്ടൻകുളിച്ചപാറയിൽ പുലി മ്ലാവിനെ കൊന്നു. വനത്തിൽ നിന്ന് ഒാടിച്ച് നാട്ടിൻപുറത്തെിയപ്പോഴാണ് മ്ലാവിനെ പിടികൂടിയത്. പുലി തിന്നതിന്റെ ബാക്കി ഭാഗം വനപാലകർ എത്തി കുഴിച്ചിട്ടു. ചെന്നായ്ക്കൾ പിടികൂടിയതെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകളാണ് മ്ലാവിന്റെ സമീപത്ത് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല ഇൗ മേഖലയിൽ പുലിയുടെ ശല്യമുള്ളതായും. നായ്ക്കളെ പിടികൂടി കൊണ്ടുപോയതായും നാട്ടുകാർ അറിയിച്ചു. നേരത്തെ വിതുര ജഴ്സി ഫാമിലും, ചാത്തൻകോട്, ചെമ്മാംകാല ഭാഗത്തും പുലിയിറങ്ങി ഭീതി പരത്തിയിരുന്നു. മ്ലാവിനെ ഒാടിച്ചുകൊണ്ടുപോകുന്നതായി നാട്ടുകാർ കണ്ടിരുന്നു. പുലിയെ പിടികൂടാൻ വനംവകുപ്പ് ജഴ്സിഫാമിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചെങ്കിലും ഫലപ്രദമായില്ല.