തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിലെ അരുവിപ്പുറം വനിതാ സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും ബോണസും സമ്മാനദാന വിതരണവും ഇന്ന് നടക്കും. വൈകിട്ട് 5ന് കൃഷ്ണപുരത്ത് ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ മുൻ യോഗം അസി. സെക്രട്ടറി എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.ഡോ.എം.അനൂജ മുഖ്യപ്രഭാഷണം നടത്തും.ശാഖ സെക്രട്ടറി എസ്.സതീശൻ സ്വാഗതം പറയും.