തിരുവനന്തപുരം: നെല്ലിമൂട് പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാ മന്ദിരം വാർഷികവും സ്വർഗവാതിൽ ഏകാദശി മഹോത്സവവും ജനുവരി 11 മുതൽ 13 വരെ കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കും. എല്ലാ ദിവസവും പതിവ് പൂജകൾക്ക് പുറമേ 11ന് രാവിലെ 8.15ന് കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 1ന് ഗുരുപ്രസാദം, വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.എസ്. സുമേഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, നെയ്യാറ്റിൻക്കര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിക്കും. 9.30ന് നൃത്തനൃത്യങ്ങൾ.
12ന് വൈകിട്ട് 7ന് ശ്രീനാരായണ ഗ്രന്ഥശാല കനകജൂബിലി സമ്മേളന ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 9.30ന് തിറയാട്ട പെരുമ.
13ന് വൈകിട്ട് 7ന് ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനം സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി അന്തരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി, താന്നിമൂട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് ഡോ. അതിയന്നൂർ ശ്രീകുമാർ എന്നിവർ സംസാരിക്കും. രാത്രി 10ന് മ്യൂസിക് കൺസേർട്ട്. ദിവസവും രാവിലെ 10ന് ശ്രീനാരായണ പഠന കൺവെൻഷൻ ഉണ്ടായിരിക്കും.