തിരുവനന്തപുരം: വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കുക, ജപ്തി നടപടികളിൽ നിന്ന് പിന്മാറുക, കർഷകന്റെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുക, കൃഷി നാശങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഒാർഡിനേറ്റർ കെ.വി.ബിജു ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.വി.സി.സെബാസ്‌റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.വിഫാം കോഴിക്കോട് ചെയർമാൻ ജോയി കണ്ണംചിറ, പി.ടി.ജോൺ,ഡിജോ കാപ്പൻ, ജെന്നറ്റ് മാത്യു, അഡ്വ.ജോൺ ജോസഫ്, ഡോ.ജോസ്‌കുട്ടി ജെ.ഒഴുകയിൽ,എൻ.ജെ.ചാക്കോ, അഡ്വ.സുമിൻ എസ്.നെടുങ്ങാടൻ, സുനിൽ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.