kunchiraman

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ മുതിർന്ന സോഷ്യലിസ്റ്റും ആദ്യകാല നാടകനടനുമായ റിട്ട. പ്രധാനാദ്ധ്യാപകൻ തങ്കയം വായനശാലയ്ക്കു സമീപത്തെ പുലിക്കോടൻ കുഞ്ഞിരാമൻ (96) നിര്യാതനായി . തങ്കയം മുഹമ്മദ് അബ്ദുൾ റഹിമാൻ സ്മാരക വായനശാല മുൻ പ്രസിഡന്റ്, കെ.എം.കെ സ്മാരക കലാസമിതി നാടക അഭിനേതാവ് എന്നീ നിലകളിൽ കലാസാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ എ.വി. നാരായണി. മക്കൾ: എ.വി. ഗിരിജ (തിരുവനന്തപുരം) എ.വി. പുരുഷോത്തമൻ (ഇംഗ്ലണ്ട്), എ.വി. ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ). മരുമക്കൾ: ഇ.എൻ. രാജു (റിട്ട. എൻജിനീയർ ഐ.എസ്.ആർ.ഒ), സൗമിനി, സജിനി. സഹോദരങ്ങൾ: ജനാർദ്ദനൻ, പരേതരായ കൃഷ്ണൻ, രാഘവൻ.