കടയ്ക്കാവൂർ: മുൻ മന്ത്രിയും കയർത്തൊഴിലാളി നേതാവും കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റുമായിരുന്ന സുശീലഗോപാലൻ അനുസ്മരണം ഇന്ന് വൈകിട്ട് 4ന് അഞ്ചുതെങ്ങ് മത്സ്യസംഘത്തിൽ നടക്കും. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു ഉദ്ഘാടനം ചെയ്യും. അഡ്വ. ബി. സത്യൻ, അഡ്വ. എസ്. ലെനിൻ, സി. പയസ്, ആർ. ജറാൾഡ്, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നേതാക്കളായ ആർ. സുഭാഷ്, അഡ്വ. എൻ. സായികുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.വി. കനകദാസ്, ബി.എൻ. സൈജു രാജ്, വി. ലൈജു, ലിജാബോസ്, ശ്യാമ പ്രകാശ് എന്നിവർ സംസാരിക്കും.