kps

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളുടെ ലയനം അവയെ സ്വകാര്യവത്കരിക്കുന്നതിനും വിദേശവത്കരിക്കുന്നതിനും വഴിയൊരുക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ സ്വകാര്യവത്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടത്തിവന്ന ദേശീയ പണിമുടക്കിന് സമാപനം കുറിച്ചുകൊണ്ട് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുകിട കർഷകരുടെയും കച്ചവടക്കാരുടെയും വ്യവസായികളുടെയും ആശ്രയകേന്ദ്രമായ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രേം ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. കെ. ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സെക്രട്ടറി ആൽബർട്ട് ആന്റണി, ബാങ്ക് യൂണിയൻ നേതാക്കളായ എസ്. സുരേഷ് കുമാർ, റെയിൻ ജീവൻ, അഖിൽ, ആർ. സന്തോഷ് കുമാർ, ടി. നന്ദകുമാർ, വൈശാഖ്, ഹരികുമാർ എന്നിവർ പങ്കെടുത്തു.