kavarcha

വക്കം: നാവായിക്കുളം ഡീസന്റ്മുക്കിൽ മുഖംമൂടി ധരിച്ച മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് 25,000 രൂപയും രണ്ടുപവനും കവർന്നു. ദാറുൽബാസ്‌തിൽ ഷഹിൻഷായുടെ വീട്ടിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

അലമാര കുത്തിത്തുറക്കുകയും സാധനങ്ങൾ വാരിവലിച്ച് പുറത്തിടുകയുമായിരുന്നു. മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഷായുടെ ഭാര്യ നിലവിളിച്ചപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഷായുടെ ഭാര്യയും രണ്ട് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കല്ലമ്പലം പൊലീസ് അറിയിച്ചതിനെ തുടർന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.