
വർക്കല: സ്കൂട്ടറിച്ച് ഗുരുതരമായി പരിക്കേറ്ര് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. 13ന് വൈകുന്നേരം പാരിപ്പളളി ജംഗ്ഷനിൽ കാറിൽ നിന്ന് ഇറങ്ങി റോഡ് ക്രോസ് ചെയ്യവെയാണ് പാളയംകുന്ന് ഷീലാനിവാസിൽ ഷീലാസ്ബെൻ (48) എന്ന വീട്ടമ്മയെ സ്കൂട്ടറിടിച്ചിട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ അടിയന്തര ശസ്ത്രക്രീയ്ക്ക് വിധേയയാക്കിയെങ്കിലും വെളളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ അഡ്വ.അശോകനാണ് ഭർത്താവ്. എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിനി അക്ഷയ മകളും, ബിടെക് രണ്ടാംവർഷ വിദ്യാർത്ഥി കാർത്തിക് മകനുമാണ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. സഞ്ചയനം 22 രാവിലെ 8ന്.