
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ.പി. പല്പു സ്‌മാരക യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ശാഖാ വനിതാസംഘം ഭാരവാഹികൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് വഴുതക്കാട് ശർമ്മാജി ഹാളിൽ കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്‌തു.
പി. തുളസീദാസൻപിള്ള, ഡോ. പ്രകാശ് രാമകൃഷ്ണൻ, ഡോ.കെ.ആർ. ഷൈജു, പ്രവീൺ രാജ് എന്നിവർ പഠനക്ലാസിനു നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സതി കുമാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ വനിതാസംഘം സെക്രട്ടറി ആശാ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് മിനി സജു നന്ദിയും പറഞ്ഞു. വനിതാസംഘം കോ ഓർഡിനേറ്റർ സോമസുന്ദരൻ, ഡയറക്ടർ ബോർഡ് അംഗം പി.സി. വിനോദ്, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മുകേഷ്, സെക്രട്ടറി അരുൺകുമാർ, എംപ്ലോയീസ് ഫോറം സ്റ്റേറ്റ് ഓഡിറ്റർ ഷിബു തുടങ്ങിയവർ പങ്കെടുത്തു.