
തിരുവനന്തപുരം: വള്ളം മുങ്ങി അപകടത്തിൽ മരിച്ച ബാലുവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് രാവിലെ 11 മണിയോടെ എസ്.എ.പി ക്യാമ്പിൽ പൊതുദർശനത്തിനെത്തിക്കും. സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും മന്ത്രിമാരും ജനപ്രതിനിധികളും അന്ത്യോപചാരം അർപ്പിക്കും. തുടർന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അതേസമയം എസ്.ബാലുവിന്റെ നിര്യാണത്തിൽ പൊലീസ് മേധാവി അനിൽ കാന്ത് അനുശോചിച്ചു.