loarry

കാട്ടാക്കട: അമിത ലോഡുമായി എത്തിയ ലോറി തലകീഴായി മറിഞ്ഞു. കാട്ടാക്കട തിരുവനന്തപുരം റോഡിൽ അമിതമായി തടി വിറകുകൾ കയറ്റി വന്ന ലോറി ചാപ്പത്തു ഭാഗത്തെ വേ ബ്രി‌ഡ്ജിലേക്ക് കയറുന്നതിനിടെ മുൻഭാഗം ഉയർന്നു പൊങ്ങി വിറകുകൾ റോഡിലേക്ക് മറിയുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു സംഭവം. ഈ സമയം നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഈ ഭാഗത്തുകൂടി പോകുന്നുണ്ടായിരുന്നു. ഇലക്ട്രിക്ക് കമ്പികളിലും കേബിൾ വയറുകളിലും തട്ടി വൻ ദുരന്തമുണ്ടാകാതെ ഒഴിവായത് തലനാരിഴയ്ക്കാണ്.

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അമിത ഭാരവുമായെത്തുന്ന ലോറികൾ വഴിയാത്രക്കാർക്ക് ഭീഷണിയാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും അമിതഭാരം കയറ്റി പോകുന്ന ലോറികൾ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.