തിരുവനന്തപുരം:ഇൗഴവ മെമ്മോറിയലിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനും ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജുവും നിർവഹിച്ചു. എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി ഡയറക്ടറും അവാർഡ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈലജാ രവി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. ടി.ശരത്ചന്ദ്ര പ്രസാദ്, മുൻ ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്, കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, ഡോ.വി.കെ. ജയകുമാർ, അമ്പലത്തറ ചന്ദ്രബാബു,അഡ്വ.കെ.സാംബശിവൻ,പി.കെ. വിദ്യാധരൻ,ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.സുഗതൻ തുടങ്ങിയവർ പങ്കെടുത്തു.