തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന്റെ സാർവത്രിക വളർച്ചയ്ക്കും പുരോഗതിക്കും സാഹചര്യമൊരുക്കുന്നതിൽ കുടിയേറ്റം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ആസൂത്രണ ബോർഡ് അംഗവുമായ ഡോ.കെ.രവിരാമൻ പറഞ്ഞു.വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ കുടിയേറ്റദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രൊഫ.വി. കെ.ദാമോദരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ.സാജിതാ ബഷീർ, എ. സുഹൈർ,ഡോ. കായംകുളം യൂനുസ്, ആർ. ലക്ഷ്മി, റെജിമോൻ കുട്ടപ്പൻ അവതരിപ്പിച്ചു. പ്രൊഫ. ദീപാമോൾ തോമസ്, എം.എം. സഫർ,ഡോ. പി. ജയദേവൻ നായർ, അയൂബ്ഖാൻ, സലിം പള്ളിവിള, മുനവിർ, സീനത്ത്‌പോത്തൻകോട് എന്നിവർ സംസാരിച്ചു.