തിരുവനന്തപുരം:ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്‌മസ്-ന്യൂ ഇയർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.സപ്ലൈകോ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും.ക്രിസ്‌മസിനോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും അര ലിറ്റർ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.പൊതു വിപണിയേക്കാൾ 40 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യ ധാന്യങ്ങളും ശബരി ഉത്പന്നങ്ങളും സപ്ലൈകോ വഴി വില്പന നടത്തുന്നത്. ഒരു കിലോ തക്കാളി 50 രൂപയ്ക്കാണ് ഫെയറിലൂടെ വില്പന നടത്തുന്നത്.മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ, കുടുംബശ്രീ,മിൽമ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും ഫെയറിൽ ലഭ്യമാണ്.ജനുവരി 5 വരെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ സപ്ലൈകോ ക്രിസ്‌മസ്- ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കും.മന്ത്രി ആന്റണി രാജു,സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ പട്‌ജോഷി,ഡെപ്യൂട്ടി മേയർ പി.കെ. രാജു, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.