
ലൈഫ് ഡോക്ടർ 50 എപ്പിസോഡ് പിന്നിട്ട ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം:കൗമുദി ടി.വിയിൽ ഡോ. പ്രവീൺ റാണയുടെ ലൈഫ് ഡോക്ടർ ഏറെ പ്രത്യേകതയുള്ള ജനപ്രയ പരിപാടിയാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ലൈഫ് ഡോക്ടറിന്റെ 50 എപ്പിസോഡ് പിന്നിട്ട ആഘോഷം ആക്കുളം ഓ ബൈ താമരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യ എപ്പിസോഡിൽ തന്നെ പത്ത് ലക്ഷം പേരുടെ ശ്രദ്ധയാകർഷിച്ചത് ചെറിയ കാര്യമല്ല.ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പ്രയോജനപ്പെടുന്ന, ജീവിതവുമായി ഏറെ ബന്ധപ്പെടുന്ന പരിപാടിയാണിത്. ഇത്തരം പരിപാടികളിലൂടെ കേരളകൗമുദിയും കൂടുതൽ ജനപ്രീയമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക പങ്ക് വഹിക്കാൻ കേരളകൗമുദിക്കും കഴിഞ്ഞിട്ടുണ്ട്. തലസ്ഥാന ജില്ലയിലും മറ്റും സാധാരണ കുടുംബങ്ങൾക്ക് കേരളകൗമുദി ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിൽ ലൈഫ് ഡോക്ടറിന്റെ പങ്ക് വലുതാണെന്നും അത് ജനങ്ങളിലേക്ക് എത്തിക്കാൻ കൗമുദി ടി.വി എടുത്ത പരിശ്രമം വലുതാണെന്നും ഡോ.പ്രവീൺ റാണ പറഞ്ഞു. ലോകത്തെ മാറ്റി മറിക്കുന്ന ഒന്നായി ലൈഫ് ഡോക്ടർ മാറുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മാദ്ധ്യമമാണ് കേരളകൗമുദിയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരള കൗമുദിയുടെ ആദരം ഡോ.പ്രവീൺ റാണയ്ക്ക് മന്ത്രി ജി.ആർ അനിൽ സമർപ്പിച്ചു. മന്ത്രി ജി.ആർ അനിലിന് കേരള കൗമുദിയുടെ ഉപഹാരം ഡെപ്യൂട്ടി എഡിറ്റർ എ.സി റെജി സമർപ്പിച്ചു. കൗമുദി ടി.വി ചീഫ് ഒഫ് പ്രോഗ്രാം ഡോ.എസ് മഹേഷ് സ്വാഗതവും കേരള കൗമുദി ജനറൽ മാനേജർ (മാർക്കറ്റിംഗ്)സുധീർ കുമാർ നന്ദിയും പറഞ്ഞു. കേരള കൗമുദി തിരുവനന്തപുരം ,ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ,ചലച്ചിത്ര താരം സഞ്ജന ഗൽറാണി, വയന ചന്ദ്രൻ,ഷിനോജ് അങ്കമാലി,സെൽവൻ,സാന്റോ അന്തിക്കാട്,ലക്ഷമി ശേഖർ,ഷാന ,ഗുൽ സബർ നോവ് തുടങ്ങിയവർ പങ്കെടുത്തു.
ലൈഫ് ഡോക്ടറിന്റെ 50ാം എപ്പിസോഡിന്റെ ഭാഗമായി കേക്ക് മുറിച്ചു ആഘോഷം പങ്കിട്ടു .ഡോ. പ്രവീൺ റാണ നിർമ്മിച്ച ചോരൻ എന്ന ചിത്രത്തിലെ പുതിയ ഗാനവും പ്രകാശനം ചെയ്തു.ജിനേഷ് പൂന്നത്ത് ഡോ.പ്രവീൺ റാണയെ പറ്റി എഴുതിയ നവയുഗ നായകൻ എന്ന പുസ്തകവും പ്രകാശനം ചെയ്തു. സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ്, അഖില ആനന്ദ് എന്നിവർ നയിക്കുന്ന ബാൻഡ് ഷോയും ആഘോഷ രാവിന് വർണശോഭയേകി.
ജീവിതത്തിന് ഒരു ഡോക്ടർ എന്ന ആശയം കണ്ടെത്തിയ ഡോ. പ്രവീൺ റാണയുടെ വീക്ഷണങ്ങളാണ് ലൈഫ് ഡോക്ടറിന്റെ ഇതിവൃത്തം. യുവതലമുറയോടും ഉദ്യോഗസ്ഥരോടും രാഷ്ട്രീയ, സാമൂഹ്യ മേഖലയിലുള്ളവരോടും വികസന ആശയങ്ങൾ തുറന്നുപറഞ്ഞ് മുന്നേറുന്ന പ്രോഗ്രാം വമ്പിച്ച പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.