
വെമ്പായം: ഹരിത കേരളം മിഷനും മാണിക്കൽ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയായ പുഴയൊഴുകും മാണിക്കലിന്റെ സ്വാഗത സംഘം ഓഫീസ് നവകേരളം മിഷൻ കർമ്മ പദ്ധതി കോഡിനേറ്റർ ഡോ:ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. ലേഖ കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. സുരേഷ്കുമാർ, ആർ. സഹീറത്ത് ബീവി, എം. അനിൽകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ. സലിം, ലോക്കൽ സെക്രട്ടറി ആർ. അനിൽ, പഞ്ചായത്ത് സെക്രട്ടറി ജി.എൻ. ഹരികുമാർ, കോ-ഓർഡിനേറ്റർ ജി. രാജേന്ദ്രൻ, ഹരിത കേരളം മിഷൻ കൺസൾട്ടന്റുമാരായ ടി.പി. സുധാകരൻ, എസ്.യു. സഞ്ജീവ്, ഹരിത കേരളം മിഷൻ ടെക്നിക്കൽ ഓഫീസർമാരായ ആർ.വി. സതീഷ്, വി. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.